kamal-haasan

ചെ​ന്നൈ​യി​ൽ​ ​ഞാ​ൻ​ ​താ​മ​സി​ച്ചി​രു​ന്ന​ ​പ​ഴ​യ​ ​വീ​ടി​ന് ​എ​തി​ർ​വ​ശ​ത്ത് ​ഒ​രു​ ​കോ​ള​നി​യു​ണ്ടാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​വ​ന്ന​ ​യു​വ​ ​പി​ന്ന​ണി​ ​ഗാ​യ​ക​രൊ​ക്കെ​ ​ആ​ ​കോ​ള​നി​യി​ലാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ഞാ​ന​വി​ടെ​ ​ചെ​ല്ലു​മ്പോ​ഴൊ​ക്കെ​ ​യേ​ശു​വ​ണ്ണ​ൻ​ ​സി​നി​മ​യി​ൽ​ ​പാ​ടി​യ​​ ​പാ​ട്ട് ​എ​നി​ക്കാ​യി​ ​പാ​ടി​ത്ത​രും.​ ​ഞാ​ന​ന്ന് ​സി​നി​മ​യി​ൽ​ ​വ​ന്നു​ക​ഴി​ഞ്ഞു.​ ​യേ​ശു​വ​ണ്ണ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ത്ര​ ​സ​ജീ​വ​മാ​യി​ട്ടു​മി​ല്ല.​ ​അ​ന്ന് ​കേ​ട്ട​ ​ആ​ ​ശബ്ദം​ ​ഇ​ന്നും​ ​കേ​ൾ​ക്കു​ന്നു.​ ​യേ​ശു​വ​ണ്ണാ...​ ​ഹാ​റ്റ്സ് ​ഓ​ഫ്. ഞാൻ സിനിമയിൽ പാടിയതിന് പിന്നിലെ മു​ഖ്യ​കാ​ര​ണ​ക്കാ​രി​ലൊ​രാ​ളാണ്​ ​യേ​ശു​വ​ണ്ണ​ൻ. ന​ന്നാ​യി​ ​പാ​ടു​ന്നു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​എ​ന്നോ​ട് ​പ​റ​ഞ്ഞു. ആ ധൈ​ര്യ​ത്തി​ൽ കു​റെ​ ​സി​നി​മ​ക​ളി​ൽ ഞാൻ​ ​പാ​ടി.​ ​