
അശ്വതി: ചിട്ടി അനുകൂലമായി കിട്ടും. വിദേശപഠനത്തിന് അവസരം. മക്കളുടെ പഠനകാര്യത്തിൽ ലക്ഷ്യബോധം ഉണ്ടാക്കികൊടുക്കും. അന്യരുടെ തീരുമാനത്തിൽ അകപ്പെടരുത്. മനസ്സിലെ വൈരാഗ്യചിന്തകൾ നിയന്ത്രിക്കണം. ഭാഗ്യദിനം ബുധൻ
ഭരണി: ഉന്നതവിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിക്കും. കലാരംഗത്ത് നിൽക്കുന്നവർക്ക് പുരോഗതി ഉണ്ടാകും. വാഹന വില്പനമേഖലയിൽ നേട്ടമുണ്ടാകും. മറ്റുള്ളവരുടെ വാക്ക്കേട്ട് കുടുംബത്തിൽ പ്രശ്നമുണ്ടാക്കരുത്. മൂത്രാശയരോഗങ്ങൾക്ക് ചികിത്സികേണ്ടിവരും. ഭാഗ്യദിനം ശനി.
കാർത്തിക: പുതിയ വാഹനം വാങ്ങാൻ പറ്റും, വൃദ്ധജനങ്ങളുടെ സ്നേഹം ലഭിക്കും, ഹോട്ടൽ രംഗത്ത് നേട്ടമുണ്ടാകും. വളർത്തു മൃഗങ്ങൾ നേട്ടമുണ്ടാക്കിതരും. ചിരകാലസുഹൃത്ത് കാര്യമില്ലാതെ പിണക്കത്തിലാകും. ഓഹരി വിപണിയിൽ നഷ്ടമുണ്ടാകും. ഭാഗ്യദിനം ഞായർ.
രോഹിണി: കുടുംബ വസ്തു തർക്കം പരിഹരിക്കും. കടം കൊടുത്ത രൂപ തിരികെ ലഭിക്കും. ഷെയർ ബിസിനസിൽ നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് സാമ്പത്തികനഷ്ടം വരും. രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളവർക്ക് തിരിച്ചടിയുണ്ടാകും. ഉദരരോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
മകയിരം: സംഗീത മേഖലയി ഉള്ളവർക്ക് അവസരം. ലോൺ ലഭിക്കും. വിദേശയാത്രയ്ക്ക് സാദ്ധ്യത. അവധിയാത്രകൾ സന്തോഷകരമാകും. ഭീഷണികളെ അതിജീവിക്കും. ബന്ധുവിന്റെ മരണത്തിൽ ദുഃഖിക്കും. സന്ധിവേദനയ്ക്ക് ചികിത്സിക്കേണ്ടി വരും. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: ആത്മീയ കാര്യങ്ങൾക്ക് സമയം ചിലവഴിക്കും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. സർക്കാർ ജോലിയിൽ അനുകൂല സ്ഥലമാറ്റമുണ്ടാകും. വിദേശയാത്രക്കുള്ള തടസ്സങ്ങൾ മാറും. ചെറിയ സാമ്പത്തിക തട്ടിപ്പിന് ഇരയാകും, തെറ്റിദ്ധാരണ മൂലം സ്നേഹബന്ധം അകലും. ഭാഗ്യദിനം ബുധൻ.
പുണർതം: ബഹുമതിയും, അംഗീകാരവും തേടിവരും, ചെറുമക്കളുടെ കഴിവുകൾ കണ്ട് ആസ്വദിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിയ്ക്കും. കായിക രംഗത്തുള്ളവർക്ക് വിജയ സാദ്ധ്യത. വസ്തു വില്പനയ്ക്ക് തടസ്സങ്ങൾ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾ വരും. ഭാഗ്യദിനം ശനി.
പൂയം: വിദേശപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. നൃത്തം, സംഗീതം രംഗത്തുള്ളവർക്ക് അവസരങ്ങൾ കൂടും. പുതിയ വാഹനം മാറ്റി വാങ്ങും. വിദേശ ജോലിയിലുള്ളവർക്ക് സ്ഥാനം, സാമ്പത്തിക ഇടിവ് ഉണ്ടാകും. പ്രേമ ബന്ധങ്ങൾ വഷളാകും. ഭാഗ്യദിനം ചൊവ്വ.
ആയില്യം: കുടുംബ സംഗമം നടക്കും. തർക്ക വിഷയങ്ങൾ പരിഹരിക്കും. രണ്ടാം വിവാഹത്തിനുള്ള തടസ്സം മാറിക്കിട്ടും. സന്താനഭാഗ്യം ഉണ്ടാകും. കുടുംബവുമായി തീർത്ഥയാത്ര പോകാൻ സാദ്ധ്യത. കച്ചവടത്തിൽ നഷ്ടം സംഭവിക്കും. മൂത്രാശയരോഗങ്ങൾക്ക് ചികിത്സികേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
മകം: യാത്രാകാര്യങ്ങൾ അനുകൂലമാകും. വിദേശത്ത് ജോലി സാദ്ധ്യത. കായിക മത്സരത്തിൽ വിജയമുണ്ടാകും. ചെറിയ ഭാഗ്യക്കുറികൾ അനുകൂലമാകും. സാമ്പത്തിക തട്ടിപ്പിന് ഇരയാകും. കച്ചവടത്തിൽ തുടരെ നഷ്ടമുണ്ടാകും. ഭാഗ്യദിനം ശനി.
പൂരം: കാർഷിക രംഗത്ത് നേട്ടമുണ്ടാകും. വീട് പുതുക്കി പണിയും. കുടുംബ വസ്തുവിലുള്ള തർക്കം ഒത്തുതീർപ്പാകും. ബിസിനസിൽ നേട്ടമുണ്ടാകും. സ്നേഹബന്ധങ്ങൾ തെറ്റിദ്ധാരണമൂലം അകന്ന്പോകും. ദന്തചികിത്സ വേണ്ടിവരും. ജോലിയിൽ വീഴ്ചയുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഉത്രം: അദ്ധ്യാപക ജോലിയിൽ ഉയർച്ച ഉണ്ടാകും. സ്വർണപണയം തിരിച്ച് എടുക്കാൻ സാധിക്കും. സന്താന ഭാഗ്യത്തിന് സാദ്ധ്യത. ഗൃഹ ഉപകരണങ്ങൾ മാറ്റി വാങ്ങേണ്ടിവരും. ഉന്നത വിദ്യാഭ്യാസമേഖലയിൽ നിൽക്കുന്നവർക്ക് മനഃക്ലേശം ഉണ്ടാകും. ഭാഗ്യദിനം വെള്ളി.
അത്തം: പിതാവിന്റെ ആരോഗ്യസ്ഥിതിമോശം അവസ്ഥയിൽ നിന്നും നല്ല അവസ്ഥയിലേക്ക് മാറും. കലാപരമായ ഉയർച്ചയും നേട്ടവും ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വാഹനം, ഭൂമി എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമല്ല. ജീവിത പങ്കാളിയുമായി കലഹത്തിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
ചിത്തിര: നഷ്ടപ്പെട്ട വസ്തുക്കളും സാധനസാമഗ്രികളും തിരികെ ലഭിക്കും. ഉയർന്ന പ്രൊമോഷൻ വന്ന്ചേരാനുള്ള സാഹചര്യം ഉണ്ടാകും. കുടുബത്തിൽ തർക്കങ്ങൾ ഉണ്ടാകും. രാഷ്ട്രീയപരമായി എതിർപ്പുകൾ നേരിടും. വിനോദയാത്ര മൂലം മനഃക്ലേശം ഉണ്ടാകും. ഭാഗ്യദിനം ശനി.
ചോതി: വിവാഹത്തിന് നല്ല സമയം. ബന്ധു ജനങ്ങളുടെ പ്രീതി സമ്പാദിക്കും. കലാപരിപാടികളിൽ പങ്കെടുക്കാൻ അവസരം. ഔദ്യോഗിക രംഗത്ത് നേട്ടം. തൊഴിൽ പരമായിട്ടുള്ള അലച്ചിലും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായേക്കാം. സാമ്പത്തിക ബാദ്ധ്യതയുണ്ടാകും. ഭാഗ്യദിനം വ്യാഴം.
വിശാഖം: കുടുംബാംഗങ്ങൾക്കൊപ്പം വിനോദ യാത്രക്ക് അവസരം. സാമ്പത്തിക നേട്ടം. അകന്നു നിന്ന സുഹൃത്തുക്കളുമായി ഒത്തുചേരും. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകും. കലാകായിക രംഗത്തുള്ളവർക്ക് അനുകൂല സമയമല്ല. ഭാഗ്യദിനം വെള്ളി.
അനിഴം: ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. തൊഴിൽ പരമായി മാറ്റം ഉണ്ടാകും. വീട് പുതുക്കി പണിയും. സന്താനങ്ങൾക്കായി പണച്ചെലവ് ഉണ്ടാകും. ഗൃഹത്തിലും തൊഴിലിടത്തിലും മാനസികമായി സുഖക്കുറവു അനുഭവപ്പെടും. ഭാഗ്യദിനം ഞായർ.
തൃക്കേട്ട: തൊഴിൽ രംഗത്ത് നേട്ടം. ബാദ്ധ്യതകൾ കുറയും. വിദേശ യാത്രയ്ക്ക് സാദ്ധ്യത. കടം കൊടുത്ത ധനം തിരികെ ലഭിക്കും. പുതിയ പ്രണയബന്ധങ്ങളിൽ ഏർപ്പെടും. മാതാപിതാക്കൾക്ക് അരിഷ്ടതകൾക്ക് സാദ്ധ്യത. വരവിനേക്കാൾ കവിഞ്ഞ ചെലവ് ശ്രദ്ധിക്കേതാണ്. ഭാഗ്യദിനം ചൊവ്വ.
മൂലം: സർക്കാർ - പൊതുമേഖലാ ജോലിക്കായി കാത്തിരിക്കുന്നവർക്ക് അനുകൂലം സമയം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വിനോദയാത്രകളിലൂടെ നിരവധി അനുഭവങ്ങൾ ഉണ്ടാകും. വിവാഹ ആലോചനയ്ക്ക് നല്ല സമയമല്ല. ഭാഗ്യദിനം ഞായർ.
പൂരാടം: വിദേശയാത്ര നടക്കുവാൻ സാദ്ധ്യത. ദൈവാധീനം അനുകൂലമാണ്. സന്താനലബ്ദി സാദ്ധ്യത. അശ്രദ്ധ പൂർണ്ണമായും ഒഴിവാക്കുക. ചെറിയ അശ്രദ്ധ വലിയ നഷ്ടങ്ങൾക്ക് കാരണമാകും. യോജിക്കാത്ത കൂട്ടുകെട്ടുകൾ അപകടത്തിനും, പേരുദോഷത്തിനും കാരണമാകാം. ഭാഗ്യദിനം ശനി.
ഉത്രാടം: കുടുംബത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാദ്ധ്യത. മാതാപിതാക്കളിൽ നിന്ന് നേട്ടമുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബ സുഹൃത്തുക്കൾ മൂലം വിഷമം അനുവഭിക്കും. അപ്രതീക്ഷത തിരിച്ചടി ഉണ്ടാകും. ഭാഗ്യദിനം വെള്ളി.
തിരുവോണം: ഔദ്യോഗിക പരമായി നേട്ടങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉടലെടുക്കും. തൊഴിൽപരമായ ഉത്തരവാദിത്വം വർദ്ധിക്കും. രോഗങ്ങൾ മൂലം വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. ചില വിഷമതകൾ ഉണ്ടാകും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ഉന്നത വിദ്യാഭ്യാസത്തിന് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് നേട്ടം ഉണ്ടാകും. പൈതൃക സ്വത്ത് വന്ന് ചേരും. ആരോഗ്യപരമായ ബുദ്ധിമുട്ട് നേരിടുന്ന സമയമാണ്. അപകീർത്തിയും മാനനഷ്ടവും ഉണ്ടായേക്കാം. ഭാഗ്യദിനം വ്യാഴം.
ചതയം: തൊഴിൽ സാദ്ധ്യത. ബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങൾക്ക് സാദ്ധ്യത. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയം. പുതിയ സൗഹൃദബന്ധങ്ങളിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. ഭാഗ്യദിനം ബുധൻ.
പൂരുരുട്ടാതി:പൊതുവെ എല്ലാ കാര്യത്തിലും ആത്മവിശ്വാസം വർദ്ധിക്കുന്ന സമയമാണ്. കലാരംഗത്ത് നേട്ടം. തൊഴിൽ രംഗത്ത് തടസ്സങ്ങൾക്ക് സാദ്ധ്യത. പ്രതികൂലമായിട്ടുള്ള വാർത്തകളൊക്കെ ശ്രവിക്കാനുള്ള സാഹചര്യമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ഉത്രട്ടാതി: തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ സാദ്ധ്യത. പരീക്ഷ വിജയം ഉണ്ടാകും. കലാരംഗത്ത് നേട്ടമുണ്ടാകും. മാതാവിന് ഉദര സംബന്ധമായ രോഗത്തിന് സാദ്ധ്യത. ആരോഗ്യപരമായിട്ട് അനുകൂല സമയമല്ല. ഭാഗ്യദിനം ചൊവ്വ.
രേവതി: ജീവിതത്തിലെ സുപ്രധാനമായിട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച വാരം. വിദേശ ജോലിക്ക് സാദ്ധ്യത. അനാവശ്യ ചെലവ് വഹിക്കേണ്ടി വരും. തൊഴിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും. ഭാഗ്യദിനം ശനി.