numerology

ചില നമ്പറുകളും നിറങ്ങളുമൊക്കെ നമുക്ക് ഭാഗ്യം കൊണ്ടുവരുമെന്നും, ചിലത് തിരിച്ചടികൾ ഉണ്ടാക്കുമെന്നും വിശ്വാസിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ ന്യൂമറോളജി പ്രകാരം 666 എന്ന നമ്പറിന് വളരെയേറെ പ്രാധാന്യമുണ്ട്. പലരും 666നെ വളരെ മോശം നമ്പറായിട്ടാണ് കാണുന്നത്. ചെകുത്താന്റെ നമ്പർ എന്നാണ് ഇത് പലയിടത്തും അറിയപ്പെടുന്നത്.

കാറിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് 666 എന്ന നമ്പർ പ്ലേറ്റ് കണ്ടാൽ എന്തെങ്കിലും മോശം സംഭവിക്കുമോയെന്ന് പേടിക്കുന്നവരുണ്ട്. എന്നാൽ വാസ്തവത്തിൽ, 666 കാണുന്നത് ദൗർഭാഗ്യകരമല്ലെന്നും തെറ്റായ ചിന്തകൾ വേണ്ടെന്നും അഭിപ്രായപ്പെടുന്നവരും ഏറെയാണ്.


സംഖ്യാശാസ്ത്രത്തിൽ 6 എന്ന നമ്പറുമായി ബന്ധപ്പെട്ട് ജനിച്ചവരെ ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. എന്തെങ്കിലും കാര്യത്തിൽ ഉറച്ചുനിൽക്കുന്നയാളും നല്ല വ്യക്തിത്വമുള്ളവരുമായിട്ടൊക്കെയാണ് കാണുന്നത്.

എന്നാൽ 666 മോശം നമ്പറായിട്ടാണ് പലരും കണക്കാക്കുന്നത്. ബൈബിൾ പുതിയ നിയമ പ്രകാരം ഇത് ഭയാനകമായ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന ഗ്രീക്കിലാണ് ഹീബ്രു ഭാഷയിലുള്ള ബൈബിൾ പുതിയ നിയമം രചിക്കപ്പെട്ടത്. ഈ ഭാഷയുടെ പ്രധാനപ്രത്യേകത അക്കങ്ങളെ അക്ഷരമായി എഴുതാൻ കഴിയുമെന്നതാണ്.

ഗ്രീക്ക് അക്ഷരമാലയിൽ ആൽഫ, ബീറ്റ, ഗാമ എന്നിവ 1, 2, 3, എന്നിങ്ങനെ അക്കങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂടാതെ വലിയ അക്കങ്ങൾ എഴുതാനായി അക്ഷരങ്ങളുടെ വലിയൊരു ശ്രേണിതന്നെ ഹിബ്രുവിലുണ്ട്. ഓരോ വാക്കിനും ഓരോ നമ്പരുണ്ട്.


ബൈബിൾ പുതിയ നിയമം രചിക്കുന്ന സമയത്ത് നീറോ സീസറായിരുന്നു റോമാ സാമ്രാജ്യത്തിന്റെ അധിപൻ. ഏറ്റവും വെറുക്കപ്പെട്ട ചക്രവർത്തിമാരിലൊരാളായിരുന്നു നീറോ സീസർ. ചെകുത്താനെന്നാണ് ചക്രവർത്തിയെ പലരും വിശേഷിപ്പിച്ചിരുന്നത്. 666 എന്നത് ഹീബ്രു ഭാഷയിലേക്ക് മാറ്റിയെഴുതിയാൽ ''NERON KESAR' എന്നാണ് ലഭിക്കുക. അതിനാലാണ് ഈ നമ്പർ ചെകുത്താന്റെ നമ്പറായി കാണുന്നത്.

എന്നാൽ 666 എന്നത് മോശം നമ്പറാണെന്നത് പൂർണമായും ശരിയല്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ നമ്പറിന്റെ ആത്മീയ അർത്ഥം(spiritual meaning).

പ്രണയവുമായി ബന്ധപ്പെട്ട്

പ്രണയത്തിന്റെ കാര്യം വരുമ്പോൾ, 666 എന്ന നമ്പർ കാണുമ്പോൾ റൊമാന്റിക് ഫാന്റസികളെക്കുറിച്ചും മറ്റും നിങ്ങൾ ചിന്തിച്ചേക്കാം. സ്‌നേഹത്തിന് ദൈനംദിന ശ്രദ്ധ ആവശ്യമാണെന്ന് ഓർക്കുക. സ്‌നേഹ ബന്ധം വളരാൻ സമയമെടുക്കും. അതിന് നിങ്ങളുടെ പരിചരണവും ആത്മാർത്ഥമായ പ്രതിബദ്ധതയും ആവശ്യമാണ്. ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ, അല്ലെങ്കിൽ മുൻകാല വിഷയങ്ങളിലേക്കും ശ്രദ്ധ പോകുന്നു.