numerology

ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷമേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി, സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.

ഭാഗ്യസംഖ്യ 7
ഏത് വർഷവും ഏത് മാസവും 7, 16, 25 -- എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം '7' ആണ്. ഭാഗ്യസംഖ്യ ഏഴ് ലഭിച്ചിരിക്കുന്നവർക്ക് ഈ പുതുവർഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹായകരമായ വർഷമാണ്. 2024ന്റെ തുടക്കത്തിൽ ഒരു ജോലിയിൽ പ്രമോഷനോ പ്രധാന ബിസിനസ് വിജയമോ ലഭിക്കാനുള്ള മികച്ച അവസരമുണ്ട്.

കരിയറിൽ വളരുകയും നല്ല തുക സമ്പാദിക്കുകയും ചെയ്യും. എന്നാൽ വർഷത്തിന്റെ മദ്ധ്യത്തിൽ, ഏകാഗ്രതയുടെ അഭാവം നിമിത്തം ഭാഗ്യസംഖ്യ ഏഴ് ലഭിച്ചിരിക്കുന്നവരുടെ സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യ, എന്നിവയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. പഴയ നിലയിലേക്ക് മടങ്ങാൻ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.

ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണയില്ലായ്മ കാരണം ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അവ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. അതിനാൽ ഈ ഭാഗ്യവർഷം തങ്ങളുടെ ജീവിത വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നതിനായി പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ സംഖ്യാശാസ്ത്രം നിർദ്ദേശിക്കുന്നു.

2024ൽ ചില ഉയർച്ച താഴ്ചകൾ സൂചിപ്പിക്കുന്നു. ഉയരങ്ങൾ ജീവിതത്തിൽ അത്യുന്നതങ്ങളിൽ എത്തിക്കും, എന്നാൽ താഴ്ച്ചകൾ ഇക്കൂട്ടരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തൊഴിൽ - ദാമ്പത്യം - സാമ്പത്തികം തുടങ്ങിയ മേഖലകളിൽ അവരുടെ സുരക്ഷിത സാഹചര്യങ്ങളിൽ നിന്ന് അശ്രദ്ധ, ഏകാഗ്രത, പരസ്പര വിശ്വാസം എന്നിവയുടെ അഭാവം നിമിത്തം സ്വയം പുറത്താക്കുകയും മാനസിക പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യും.

വൈകാരികമായും മാനസികമായും തൊഴിൽപരമായും വളരാൻ ഇക്കൂട്ടർ പുതിയ മേഖലകൾ കണ്ടെത്തുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിയും, മാത്രമല്ല അവരുടെ സ്വപ്നങ്ങളും പുരോഗതിയും കൈവരിക്കാൻ മേലുദ്യോഗസ്ഥർ ഇക്കൂട്ടരെ സഹായിക്കുകയും ചെയ്യും.


2024ൽ പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ വളരെ കരുതലും സൂക്ഷമതയും പാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇക്കൂട്ടർക്ക് സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് സഹായം തേടേണ്ടി വരുന്നതാണ്. വസ്തുവകകളോ വാഹനങ്ങളോ പോലുള്ള മേഖലകളിലെ നിക്ഷേപം ഫലപ്രദമാകും. ഇവർ വളരെയധികം പോസിറ്റീവ് എനർജി ഉള്ളവർ ആയിരിക്കും.

പൊതു വർഷഫലം

ഭാഗ്യസംഖ്യ ഏഴ് ലഭിച്ചിരിക്കുന്നവർ ബന്ധങ്ങളിൽ തെറ്റിദ്ധാരണകളും സംഘർഷങ്ങളും ഒഴിവാക്കാനും സമനിലയും സ്നേഹവും വളർത്താനും ശ്രദ്ധിയ്ക്കണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് നന്ദിയുള്ളവരായിരിക്കുകയും അവരുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക. വാക്കുകളും ശീലങ്ങളും വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. എല്ലാ മേഖലകളിലും ശ്രദ്ധ, ഏകാഗ്രത, പരസ്പര വിശ്വാസം എന്നിവ കാത്തു സൂക്ഷിക്കുക.

പരിഹാരങ്ങൾ

1. കേതുപ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. വൈഡൂര്യം (Cat's eye in silver) വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കുന്നത് ഉത്തമം ആണ്.
3. വെള്ള, റോസ്, ഇളം നീല എന്നീ നിറങ്ങളിലുള്ള വസ്ത്രാഭരണാദികൾ ഉപയോഗിക്കുക.
4. വ്യാഴാഴ്ച ഗണേശ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോഴും വടക്ക് പടിഞ്ഞാറ് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
6. ലക്ഷ്മി- ഗണപതി- സരസ്വതി ആരാധിക്കുന്നത് ഗുണം ചെയ്യും.
7. നാരങ്ങ, എള്ള്, നേന്ത്രപ്പഴം എന്നിവ ജന്മദിനത്തിൽ ദാനം ചെയ്യുക.
8. കറുത്തതും വെളുത്തതുമായ എള്ള് കൂട്ടിക്കലർത്തി നദിയിൽ സമർപ്പിക്കുക.
9. വിനായക ചതുർത്ഥി ദിനം ഉപവസിക്കുകയും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഉത്തമമാണ്.

(തുടരും...)

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.