തൃക്കരിപ്പൂർ: നിരോധിത മയക്കുമരുന്ന് ഉത്പന്നവുമായി യുവാവ് അറസ്റ്റിൽ ആയിറ്റിയിലെ പി.വി. മുഹമ്മദ് നബ്ഹാനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. ആയിറ്റിയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടി പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ ഒന്നര ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ചന്തേര എസ്.ഐ എം.വി. ശ്രീദാസ്, എ.എസ്.ഐ ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.