കലഞ്ഞൂർ:: റബ്ബർഷീറ്റ് റോളർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ അനൂപ്(22), പത്തനാപുരം പാതിരിക്കൽ പുത്തൻ വീട്ടിൽ കുമാർ(28) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം പുതുവൽ ശാലോംപുരം കല്ലുംകടവ് പുത്തൻപുരയിൽ വീട്ടിൽ നിന്നാണ് റബ്ബർഷീറ്റ് അടിക്കുന്ന മെഷീൻ പ്രതികൾ മോഷ്ടിച്ചത്.