pilot

ന്യൂഡൽഹി: പൈലറ്റുമാരുടെ നിർബന്ധിത പ്രതിവാര വിശ്രമ കാലയളവ് 36 മണിക്കൂറിൽ നിന്ന് 48 ആക്കി ഉയർത്തി ഡി.ജി.സി.എ. യാത്രകൾക്കിടയിലെ ക്ഷീണം കുറയ്ക്കാനാണിത്. പുതിയ നിർദ്ദേശങ്ങൾ വിമാന ജീവനക്കാർക്ക് കൂടുതൽ ആശ്വാസം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. കഴിഞ്ഞ നവംബറിൽ വിമാന ജീവനക്കാരുടെ വിശ്രമ സമയം ഉൾപ്പെടെ വർദ്ധിപ്പിക്കുന്നതിനായി ഏവിയേഷൻ വാച്ച്ഡോഗ് ഡി.ജി.സി.എ നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ നാഗ്പൂർ വിമാനത്താവളത്തിന്റെ ബോർഡിംഗ് ഗേറ്റിൽ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതിനെത്തുടർന്നാണ് നടപടി.