
ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ നടന്ന മഹിള മോർച്ചയുടെ സ്ത്രീ സംഗമത്തിൽ പങ്കെടുത്ത നടി ശോഭന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി പറഞ്ഞത് സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയായിരുന്നു. താരത്തെ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ഇത്തരം ചർച്ചകൾ ഉയർന്നതിന് പിന്നാലെയായിരുന്നു 'ഇനി തന്നെ കാണാൻ ആരും ശോഭനയെ പോലെയുണ്ടെന്ന് പറയരുതെന്ന്' ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീസൾ ശ്യാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ ശീതൾ ശ്യം കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്.
ട്രാൻസ് കമ്മ്യൂണിറ്റി എന്ന നിലയിൽ ശീതൽ ശ്യാമിന് നടക്കുന്ന നേരെ നടത്തുന്ന സൈബർ അറ്റാക്കിനോട് എനിക്ക് തികച്ചും വിയോജിപ്പ് മാത്രമാണെന്ന് സീമ വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ഒരു വ്യക്തിയെ അവർ പറഞ്ഞ നിലപാടുകൾ കൊണ്ട് അവരോടു വിയോജിപ്പ് പ്രകടിപ്പിക്കാം നിലപാടുകൾ ആർക്കും എപ്പോളും വ്യക്തമാക്കാൻ കഴിയും പക്ഷേ അവരുടെ ശരീര ഭാഷയും, നിറവും, വർണ്ണവും, ജെൻഡർ, ഇതൊക്കെ വെച്ച് ആരെയും അധിക്ഷേപിക്കാൻ ആർക്കും ഒരു അവകാശവും ഇല്ലെന്ന് സീമ വിനീത് വ്യക്തമാക്കി.
'അവിടെ പ്രബുദ്ധകേരളത്തിലെ കുറെ വ്യക്തികളുടെ വിവരമില്ലായ്മ മാത്രമാണ് അധിക്ഷേപങ്ങൾ അവിടെ വ്യക്തമാകുന്നത് ഞാൻ അടങ്ങുന്ന ഒരു സമൂഹത്തിനുനേരെ നടത്തുന്ന പദ പ്രയോഗങ്ങൾ തികച്ചും അപലപനീയം കുഞ്ഞു നാള് മുതൽ കേൾക്കുന്നത് കേട്ടു കൊണ്ടിരിക്കുന്ന പദ പ്രയോഗങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ അല്ല ആ വ്യക്തി എന്നുണ്ടെങ്കിൽ അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ അല്ല അവരുടെ മറുപടി എങ്കിൽ അന്നുവരെ ചേച്ചി, അമ്മ, എന്നൊക്കെ അല്ലേൽ മികച്ചവൾ, നല്ല വ്യക്തി എന്നൊക്കെ അഭിസംബോധന നടത്തിയ വ്യക്തി കളുടെ നാവിൽ നിന്നു തന്നെ ചാന്തു പൊട്ട്, വേഷം കെട്ടു ഇങ്ങനെ തുടങ്ങി നിരവധി വിളിപ്പേരുകൾ ആണ് പിന്നെ. ഇവിടെ നിങ്ങൾ യഥാർത്ഥ നിങ്ങൾ ആകുന്നു. ചിലപ്പോളൊക്കെ കരുതുന്നുണ്ടാവും ഈ വിളികളിൽ ഒക്കെ തകർന്നുപോകുന്നവരാണ് ഞങ്ങൾ എന്നു എന്നാൽ നിങ്ങള്ക്ക് തെറ്റി തീയിൽ കുരുത്തതു വെയിലത്ത് വാടാറില്ല ശീതൾ'- സീമ ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യമുണ്ടെന്നും വ്യത്യസ്ത രാഷ്ട്രീയ ചായ്വ അവരുടെ നിലപടാണെന്ന് സീമ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആഹാ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഓഹോ അയ്യയ്യോ. ഇതാണ് ഇവരൊക്കെ വാ തോരാതെ പ്രസംഗിക്കുന്നെ നേടിയെടുക്കാൻ ശ്രമിക്കുന്ന വ്യക്തി സ്വാതന്ത്ര്യമാണെന്ന് സീമ പറഞ്ഞു.
'തികച്ചും ബഹുമാനത്തൊടെ പറയട്ടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതുകൊണ്ട് തന്നെ മിക്കവാറും ജനങ്ങൾക്കും ഒരു രാഷ്ട്രീയപാർട്ടിയുടെ ചായ് വുണ്ടാകും, ശീതൾ ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ, മറ്റൊരുപാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതു പോലെ, ഒരു സ്വാതന്ത്ര്യം ശോഭനയ്ക്കുമുണ്ടാകില്ലെ, അഭിപ്രായം പറയാൻ കഴിയില്ലെ..? എന്നെ ഇനി ശോഭനയെപ്പോലെ ആണെന്ന് പറയേണ്ടാ എന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ, സ്വത്വത്തിലെ വിശ്വാസമില്ല, താൽപ്പര്യമില്ല, ഇന്ത്യയിൽ പലരീതിയിലുള്ള വ്യത്യസ്ത സ്വഭാവമുള്ള ജനങ്ങളാണ്, എല്ലാവരും ക്രിമിനലുകളല്ല, എല്ലാവരെയും നന്നാക്കാനും കഴിയില്ല, കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ ഈ വലിയ ലോകം നന്നാവാൻ ചെറിയ ഒരു എളുപ്പവഴി സ്വയം നന്നാവുക എന്നതാണ്.
നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ചു തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ടു പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ചു കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..? പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു. ഇന്നും കണ്ണൂരിൽ ജോസ് എന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്‌നേഹത്തിന്റെ മുഖം മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം. പിന്നെ നിറത്തിന്റെ കാര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ പ്രബുദ്ധർ കളിയാക്കുന്നിടത്തോളം വരില്ല ഒന്നും, സൂര്യനെല്ലിയും കവിയൂരും, ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്. എന്നിട്ടും ശോഭന കേരളീയസദസ്സിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ...? ആരും അവരെ വിമർശിച്ചില്ലല്ലോ...? ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്.. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല'- സീമ പറഞ്ഞു.