gabriel-attal-

പാരീസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റാലിനെ ( 34 ) തിരഞ്ഞെടുത്തു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രധാനമന്ത്രി എലിസബത്ത് ബോൺ (61) രാജിവച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ, യുവജന മന്ത്രി കൂടിയായ ഗബ്രിയേലിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിരഞ്ഞെടുത്തത്. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഗബ്രിയേൽ. പദവിയിലെത്തുന്ന ആദ്യ സ്വവർഗ്ഗാനുരാഗി കൂടിയാണ്. 2017ൽ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേൽ നേരത്തെ സർക്കാരിന്റെ വക്താവായും പബ്ലിക് ആക്ഷൻ ആൻഡ് അക്കൗണ്ട്സ് മന്ത്രിയായും വിദ്യാഭ്യാസ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.