
ഭുവനേശ്വർ: കലിംഗ സ്റ്റേഡിയം വേദിയാകുന്ന സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-2ന് ഹൈദരാബാദ് എഫ്.സിയെ കീഴടക്കി. ക്യാപ്ടൻ ക്ലെയ്റ്റൺ സിൽവയുടെ ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് ജയമൊരുക്കിയത്. മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ 2 -1ന് ശ്രീനിധി എഫ്.സിയെ കീഴടക്കി.
ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ നേരിടും. കലിംഗസ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം. കലിംഗയിൽ നല്ല ഹോട്ടലുകൾ ലഭിക്കാത്തതിനാൽ കൊൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പ്. അതേസമയം ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന സമയത്ത് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ന് യോഗ്യത നേടുന്നതിനുള്ള ടൂർണമെന്റ് നടത്തിയത് അനവസരത്തിലായിപ്പോയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് അഭിപ്രായപ്പെട്ടു. മിക്ക ടീമുകളുടേയും പ്രധാനപ്പെട്ട ചില താരങ്ങൾ ദേശീയ ക്യാമ്പിലാണ്.