
കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം
70,000 ഗാനങ്ങൾ ആലപിച്ചു
35 സംസ്ഥാന അവാർഡുകൾ
08 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
തുടക്കം ജാതിഭേദം, മതദ്വേഷം എന്ന ഗാനത്തിലൂടെ
1961 കാൽപ്പാടുകൾ എന്ന ചിത്രത്തിൽ ജാതിഭേദം, മതദ്വേഷം എന്ന ഗാനത്തിലൂടെ പിന്നണി ഗായകനായി
1963 ബൊമ്മയ് എന്ന ചിത്രത്തിലെ നീയും ബൊമ്മയ് എന്ന ഗാനം ആലപിച്ച് തമിഴിൽ അരങ്ങേറ്റം
1970 ജയ് ജവാൻ ജയ് കിസാൻഎന്ന സിനിമയിലൂടെ ആദ്യമായി ബോളിവുഡിൽ പാടി.
1971 ബോളിവുഡിൽ പാടി ആദ്യം റിലീസായ ചിത്രം ഛോട്ടി സി ബാത്ത്
1972 ആദ്യ ദേശീയ അവാർഡ് അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിന്
1973 ഗായത്രിയിലെ പത്മതീർഥമേ ഉണരൂ എന്ന ഗാനത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ
1982 മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന് ദേശീയ - സംസ്ഥാന അവാർഡ്
1989 അണ്ണാമലൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു
1991 ഭരതത്തിലെ രാമകഥാ ഗാനലയം എന്ന ഗാനത്തിലൂടെ വീണ്ടും ദേശീയ അവാർഡ്
1993 ജയരാജ് സംവിധാനം ചെയ്ത സോപാനത്തിലെ ഗാനങ്ങൾക്ക് ദേശീയ പുരസ്കാരം .
1994 നാഷണൽ സിറ്റിസൺസ് അവാർഡ് മദർ തെരേസയിൽ നിന്ന് സ്വീകരിച്ചു, പരിണയത്തിലെ പാട്ടിന് സംസ്ഥാന അവാർഡ്
1999 സംഗീതത്തിനും സമാധാനത്തിനും നൽകിയ സംഭാവനകൾക്ക് യുനെസ്കോ പുരസ്കാരം
2003 ജെ.സി.ഡാനിയേൽ അവാർഡ്
2004 ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
2005 വിസ്ഡം ഇന്റർനാഷണൽ അവാർഡ്
2008 വാൻക്വർ സിംഫണി ഓർക്കസ്ട്രയിൽ അംഗത്വം
2010 കേരള സംഗീത നാടക അക്കാഡമി അവാർഡ്
03 പദ്മ പുരസ്കാരങ്ങൾ
1975 പദ്മശ്രീ
വേറിട്ട ആലാപന
ശൈലിയും ശബ്ദ
മാധുര്യവുമാണ്
ഇൗ ബഹുമതിക്ക്
അർഹനാക്കിയത്
2002 പദ്മ ഭൂഷൺ
കാലത്തിന് അതീതനായ
ഗായകൻ.
2017 പദ്മ വിഭൂഷൺ
ചലച്ചിത്ര പിന്നണി
ഗാനരംഗത്തിന്
പുറമേ കർണാടക
സംഗീതത്തിലും
വ്യക്തിമുദ്ര പതിപ്പിക്കാൻ
കഴിഞ്ഞു
ആഘോഷം കേക്കിൽ
ഒതുക്കി യേശുദാസ്
മനോജ് വിജയരാജ്
പ്രത്യേക ആഘോഷമില്ലാതെയാണ്ഇതിഹാസ ഗായകൻ കെ. ജെ യേശുദാസ് ഇന്ന് ശതാഭിഷിക്തനാവുന്നത്.ഇന്ത്യൻ സമയം രാവിലെ 11ന്ഓൺലൈനിൽ എത്തി ആരാധകർക്ക് മുൻപിൽ പിറന്നാൾ കേക്ക് മുറിക്കും. ഭാര്യ പ്രഭ യേശുദാസ് ഒപ്പം ഉണ്ടാവും.
ആഘോഷം ഇത്രമാത്രമായിരിക്കും. മോഹൻലാൽ, കെ. എസ് .ചിത്ര ഉൾപ്പെടെ പ്രമുഖർ സൂമ്മിൽ പിറന്നാൾ ആശംസ നേരാൻ എത്തും.
ഇത്തവണ പിറന്നാളിന് കേരളത്തിൽ ഉണ്ടാവണമെന്ന് യേശുദാസ് ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ, യു.എസിൽ ഈ മാസം 18ന് സംഗീതക്കച്ചേരി ഉള്ളതിനാൽ അസൗകര്യം നേരിട്ടു.
ജനുവരി അവസാനം ചെന്നൈയിൽ എത്തുന്നുണ്ട്. മലയാളത്തിൽ രണ്ടു സിനിമകളുടെ ഗാന റെക്കാഡിംഗിൽ പങ്കെടുക്കുന്നുമുണ്ട്.
അതേസമയം, ഇന്ന് യേശുദാസ് അക്കാഡമിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ദാസേട്ടൻ @ 84 എന്ന സംഗീതപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
മകനും ഗായകനുമായ വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവർ അണിനിരക്കും.