
ടെൽ അവീവ്: ഇസ്രയേൽ കര, വ്യോമ, സമുദ്ര മാർഗങ്ങളിൽ നിന്ന് ആക്രമണം തുടരുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,200 പിന്നിട്ടു. 24 മണിക്കൂറിനിടെ 126 പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ 40 ഹമാസ് തീവ്രവാദികളെ വധിച്ചെന്നും ബുറെയ്ജിൽ ഭൂഗർഭ ആയുധ ഫാക്ടറി കണ്ടെത്തിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അതേ സമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ വാസിം ഹസൻ താവില്ലിനെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ വധിച്ചിരുന്നു. ഇതിനിടെ, ഗാസയിലെ മരണം കുറയ്ക്കാനുള്ള ചർച്ചകൾക്കായി ഇസ്രയേലിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.