mark-zuckerberg

സമൂഹമാദ്ധ്യമങ്ങളായ ഫേസ്‌ബുക്ക്, വാട്ട്‌സ്‌ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌‌‌സ് തുടങ്ങിയവയുടെ സ്ഥാപകനായ മാർക്ക് സക്ക‌ർബ‌ർഗ് പുതിയൊരു ബിസിനസിലേയ്ക്ക് കടന്നിരിക്കുകയാണ്. ടെക്‌നോളജി വിട്ട് കൃഷിയിലേക്കാണ് ശതകോടീശ്വരൻ ഇപ്പോൾ കണ്ണുവച്ചിരിക്കുന്നത്. കന്നുകാലി വളർത്തലാണ് സക്കർബർഗിന്റെ പുതിയ ബിസിനസ്.

അമേരിക്കയിലെ ഹവായിലുള്ള കോയിൽ കോലാവു എന്ന സ്ഥലത്താണ് സക്കർബർഗ് കന്നുകാലി കൃഷി നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുകയെന്നതാണ് സക്കർബർഗിന്റെ ലക്ഷ്യം. കന്നുകാലികൾക്ക് പ്രാദേശികമായുള്ള വിഭവങ്ങളാണ് സക്കർബർഗ് നൽകുന്നത്. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്‌സും പ്രാദേശികമായി നിർമിക്കുന്ന ബിയറുമാണ് കന്നുകാലികൾക്ക് ഭക്ഷണമായി നൽകുന്നത്. കൃഷിസ്ഥലത്തുതന്നെയാണ് മക്കാഡമിയ ചെടികൾ വളർത്തുന്നത്. കൃഷിയിടത്തിൽ നിന്ന് തീൻമേശയിലേയ്ക്ക് എന്നതാണ് സക്കർബർഗിന്റെ നയം.

കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രാദേശികമായി തന്നെയാണ് ചെയ്യുന്നതെന്ന് സക്കർബർഗ് പറയുന്നത്. പ്രതിവർഷം ഓരോ പശുവും 5000 മുതൽ പതിനായിരം പൗണ്ട് വരെ ആഹാരം കഴിക്കുന്നു. അതിനാൽ അത്രയും ഏക്കർ മക്കാഡാമിയ ചെടികളും വളർത്തുന്നു. മൃഗങ്ങളെയും ചെടികളെയും പരിപാലിക്കുന്ന കാര്യങ്ങൾ നോക്കുന്നത് തന്റെ പെൺമക്കളാണെന്നും സക്കർബർഗ് പങ്കുവച്ചു.

View this post on Instagram

A post shared by Mark Zuckerberg (@zuck)