food

വ്യത്യസ്‌തമായ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗംപേരും. ചില ഭക്ഷണപ്രേമികളാകട്ടെ കേട്ടറിഞ്ഞ് ഭക്ഷണത്തിന്റെ രുചി തേടി സംസ്ഥാനങ്ങളും രാജ്യങ്ങളും കടന്ന് പോകാറുണ്ട്. അങ്ങനെ കേരളത്തിൽ നിന്ന് പോലുമുള്ള ആളുകൾ ഒഡീഷയിലേക്ക് തേടി പോകുന്ന ഒരു ഭക്ഷണമുണ്ട്. അതാണ് ഉറുമ്പ് ചമ്മന്തി. കേട്ട് അറപ്പ് തോന്നേണ്ട, ഇത് വെറുമൊരു ചമ്മന്തി മാത്രമല്ല. നിങ്ങളുടെ പല രോഗങ്ങളും മാറ്റാൻ കഴിവുള്ള ഔഷധം കൂടിയാണ്. ഈ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും അതിന്റെ ഗുണങ്ങളും വിശദമായി അറിയാം.

തയ്യാറാക്കുന്ന വിധം

നല്ല ചുവന്ന നിറത്തിലുള്ള ഉറുമ്പിനെയാണ് ചമ്മന്തി ഉണ്ടാക്കാനായി എടുക്കുന്നത്. ആദ്യം മരങ്ങളുടെ ചില്ലകളിലുള്ള ഉറുമ്പിൻ കൂടിൽ നിന്നോ അല്ലാതെയോ ആവശ്യമുള്ള ഉറുമ്പുകളെ ശേഖരിക്കുക. ഉറുമ്പിന്റെ പുറത്ത് വിഷ വസ്തുക്കൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തണം. ശേഷം മൺചട്ടിയിലിട്ട് നന്നായി വറുത്തെടുക്കണം. തണുക്കുമ്പോൾ ഉറുമ്പിനെ മിക്‌സിയുടെ ജാറിലിട്ട് കാന്താരിമുളകും ഉപ്പും കറിവേപ്പിലയും ചേർത്ത് അരച്ചെടുത്താൽ മാത്രം മതി.

ഗുണങ്ങൾ

പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഉറുമ്പ് ചമ്മന്തി. ഇത് കഴിക്കുന്നതിലൂടെ ചുമ, ശരീരവേദന, പനി എന്നീ അസുഖങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറുന്നു. ഒഡീഷയിലെ ചില റെസ്റ്റോറന്റുകളിൽ ഉറുമ്പ് ചമ്മന്തി ലഭ്യമാണ്.