beauty

മുഖ സൗന്ദര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തുന്നവരാണ് ഇന്ന് പലരും. അതിനായി പരസ്യത്തിൽ കാണുന്ന പല വില കൂടിയ കെമിക്കൽ ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇതെല്ലാം ഗുണത്തെക്കാളേറെ ദോഷമാണ് ചർമത്തിന് നൽകുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ക്രീമുകൾക്ക് പകരം ചർമം തിളങ്ങാൻ വീട്ടിൽ തന്നെ പ്രകൃതിദത്തമായി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ്.

1. തൈര് , ഓട്സ് ഫേസ്‌പാക്ക്

തൈരും ഓട്സും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 - 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

2. തക്കാളി, വെള്ളരി ഫേസ്‌പാക്ക്

തക്കാളി നന്നായി അരച്ച് അതിലേയ്‌ക്ക് കുറച്ച് വെള്ളരി ജ്യൂസും ചേർത്ത് മുഖത്ത് പുരട്ടണം. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

3. മുൾട്ടാണി മിട്ടി ഫേസ്‌പാക്ക്

മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.

4. ചന്ദനപ്പൊടി ഫേസ്‌പാക്ക്

ചന്ദനപ്പൊടി റോസ് വാട്ടറുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടണം. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

5. കടലമാവ്, മഞ്ഞൾ ഫേസ്‌പാക്ക്

കടലമാവും മഞ്ഞൾപ്പൊടിയും പാൽ അല്ലെങ്കിൽ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടണം. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.