
ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് ജനുവരി 19ന് മാജിക് ഫ്രെയിംസ് റിലീസ് പ്രദർശനത്തിനെത്തി ക്കുന്നു.ജോണി ആന്റണി, സിദ്ധാർത്ഥ് ശിവ ,വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, മാല പാർവതി, സ്മിനു സിജോ, ശരത് സഭ , നിയാസ് ബക്കർ ,റിയാസ് , സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, നീന കുറുപ്പ് ,രമ്യ സുരേഷ്, രാധ ഗോമതി എന്നിവരാണ് മറ്റ് താരങ്ങൾ. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഖൽബ്
രഞ്ജിത്ത് സജീവ്, പുതുമുഖം നെഹ നസ്ലിൻ എന്നിവർ നായകനും നായികയുമായി സാജിദ്  യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് തിയേറ്രറിൽ.സിദ്ദിഖ്, ലെന , ജാഫർ ഇടുക്കി, അബു സലിം, ചാലി പാല,, സരസ ബാലുശ്ശേരി, ആതിര പട്ടേൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവരരും ഇരുപത്തിയഞ്ചിലധികം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ഫ്രൈഡേ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം.