
തിരുവന്തപുരം: പാച്ചല്ലൂർ സുകുമാരൻ അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും ഇന്നു രാവിലെ 9.30ന് പ്രസ് ക്ലബ്ബിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് ഡോ.എം.ആർ.തമ്പാന് വി.ഡി.സതീശൻ സമ്മാനിക്കും.
മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ-സാഹിത്യ അവാർഡ് വിതരണവും മുൻ മന്ത്രി സി.ദിവാകരൻ നിർവ്വഹിക്കും. 35 വയസിന് താഴെയുള്ളവർക്കായി ഏർപ്പെടുത്തിയ സാഹിത്യ അവാർഡിന് രംനേഷ് (കണ്ണൂർ), ശ്രിയ എസ്.(പാലക്കാട്), ഏയ്ഞ്ചൽ മരിയ സുരേഷ് (തിരുവനന്തപുരം) എന്നിവരാണ് അർഹരായത്. ഡോ. ഉഷാ രാജാവാര്യർ, അജിത് പാവംകോട്, എം.എസ്.വിലാസൻ,സുനിൽ പാച്ചല്ലൂർ, കുമാരി ഗീത് മൽഹാർ എന്നിവർ സംസാരിക്കും. രാവിലെ 9ന് കവിയരങ്ങ് നടക്കും.