ss

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്ത്. വാളേന്തി രക്ഷനായി മലൈക്കോട്ടൈ വാലിബനായി പോസ്റ്രറിൽ മോഹൻലാലിനെ കാണാം. മോഹൻലാലിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്രർ പുറത്തിറങ്ങിയത്. ജനുവരി 25ന് മലൈക്കോട്ടൈ വാലിബൻ തിയേറ്രറിൽ എത്തും.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ജോൺ ആൻഡ് മേരി ക്രിയേറ്റിവീസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങൾ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ പി എസ് റഫീക്ക്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള . തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി ഭാഷകളിലുംചിത്രം റിലീസാകും.പി .ആർ. ഒ പ്രതീഷ് ശേഖർ.