
ഹോട്ട് ലിറ്റിൽ ബിറ്റ് ചിത്രങ്ങളുമായി നടി ഇഷ തൽവാർ. തട്ടത്തിൻ മറയത്ത് സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ഇഷ തൽവാർ അതീവ ഗ്ളാമറസായ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. തട്ടത്തിൻ മറയത്തിനു ശേഷം ഗ്ളാമറസ് ലുക്കിൽ സിനിമകളിൽ ഇഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ സജീവമല്ലെങ്കിലും ഫോട്ടോ ഷൂട്ടുകളിൽ സാന്നിദ്ധ്യം അറിയിക്കുന്നു. പുതിയ ചിത്രം ഏതു ഫോട്ടോ ഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല. ബാല്യകാലസഖി, രണം, ആർട്ടിക്കിൾ 15, തീർപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വിനീത് ശ്രീനിവാസനും നിഖില വിമലും ആണ് നായകനും നായികയും.