j

ബോളിവുഡ് ചിത്രം അനിമലിന്റെ സക്‌സെസ് പാർട്ടിയിൽ ബോഡി ഹഗ്ഗിങ് ഡ്രസിൽ തിളങ്ങി തമന്ന. ആഘോഷ പാർട്ടിയിൽ തമന്നയായിരുന്നു ക്യാമറയുടെ ശ്രദ്ധാകേന്ദ്രം. ക്യാമറക്കൂട്ടങ്ങൾ തമന്നയെ വിടാതെ പിന്തുടരുകയും ചെയ്തു. അനിമൽ സിനിമയിൽ തമന്നയെ നായികയായി പരിഗണിച്ചിരുന്നെന്നുവരെ കഥകൾ ഉണ്ടായിരുന്നു. എന്നാൽ രശ്‌മിക മന്ദാന ആണ് നായികയായി എത്തിയത്. അതേസമയം നടൻ വിജയ് വർമ്മയുമായുള്ള തമന്നയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന വാർത്തകൾ കൂടുതൽ ശക്തമായി. നെറ്റ് ഫ്ളിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 സെറ്റിൽ വച്ചാണ് തമന്നയും വിജയ് വർമ്മയും കൂടുതൽ അടുത്തത്. ജീവിതത്തിൽ തന്നെ ഒരുപാട് മനസിലാക്കിയ ആളാണ് വിജയ് വർമ്മ എന്നു തമന്ന പറഞ്ഞിട്ടുണ്ട്. ഗോവയിൽ കഴിഞ്ഞ വർഷം പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് തമന്ന - വിജയ് വർമ്മ പ്രണയവാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും അടുത്തിടവരെ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നില്ല.