
മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ 'ബോയിക്കോട്ട് മാലദ്വീപ്' ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.
മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപിൽ നിന്നുള്ള മോദിയുടെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടി പോസ്റ്റിട്ടിരിക്കുന്നത്.
ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്തതിന് ശേഷം വിദേശ രാജ്യങ്ങൾ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കിൽ കുറിച്ചത്.
മാലദീപിന്റെ പ്രധാന വരുമാനം ടൂറിസമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം 17 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചതില്‍ രണ്ടരലക്ഷം ഇന്ത്യക്കാരുണ്ടായിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്‌കരണം ശക്തമാക്കിയതോടെ ടൂറിസം മേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. ഇതോടെ ചൈനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു. ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാന്‍ കൂടുതല്‍ സന്ദര്‍ശകരെ മാലദ്വീപിലേക്ക് അയക്കണമെന്നാണ് അഭ്യർത്ഥന. അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തില്‍ ഫുജിയാനിലെ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മൊയിസും ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.