
സ്വന്തമായൊരു ബിസിനസ് നടത്തി പണം സമ്പാദിക്കുകയെന്നത് പലരുടെയും മോഹമാണ്. എന്നാൽ എന്ത് ചെയ്യണം, എങ്ങനെ തുടങ്ങണം തുടങ്ങി നിരവധി സംശയങ്ങൾ ഉണ്ടാകും. ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിന് മാർക്കറ്റിൽ എത്ര രൂപയുടെ നിക്ഷേപം നടത്തണമെന്ന് പോലും അറിയാത്തവരും ഉണ്ടാകാം.
ഇന്ത്യയിലുടനീളം ട്രെൻഡായി മാറികഴിഞ്ഞ ഒന്നാണ് ഫ്രാഞ്ചൈസി ബിസിനസ് രീതികൾ. വെറും അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മാസങ്ങൾക്കകം കോടികളുടെ ലാഭം കൊയ്യാവുന്നതാണ്. ഇന്ത്യയിൽ വിജയകരമായി ചെയ്യാൻ സാധിക്കുന്ന മൂന്ന് ഫ്രാഞ്ചൈസി ബിസിനസുകൾ ഏതെല്ലാമെന്ന് നോക്കാം.
1. അമൂൽ
പണ്ടുമുതലേ നമുക്ക് സുപരിചിതമായ ബ്രാൻഡാണ് അമൂൽ. ഇന്ത്യയിലെ തന്നെ ഡയറി വ്യവസായത്തെ ഇത്രയും ഉയർച്ചയിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചതും അമൂൽ തന്നെയാണ്. അമൂലിന്റെ ഉൽപ്പന്നങ്ങൾക്ക് ഇന്നും വിപണിയിൽ ആവശ്യക്കാർ ധാരാളമാണ്. റെയിൽവേ സ്റ്റേഷനുകൾ. ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങിയവ ചിലത് മാത്രം. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ വിപണിയിൽ നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഉൽപ്പന്നങ്ങളുടെ 20 ശതമാനം മുതൽ 50 ശതമാനം വരെ ലാഭവിഹിതം നമുക്ക് സ്വന്തമാക്കാവുന്നതാണ്.
2.ആമസോൺ
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ. മില്ല്യൺ കണക്കിന് ഉപഭോക്താക്കളാണ് ആമസോണിന്റെ സേവനങ്ങൾ തേടുന്നത്. ആമസോൺ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് ബിസിനസ് മോഹികൾക്ക് ഒരു സുവർണാവസരമാണ്. അഞ്ച് ലക്ഷം രൂപ ബിസിനസിനായി നിക്ഷേപിക്കാൻ സാധിക്കുകയാണെങ്കിൽ വെറും ആറ് മുതൽ എട്ട് മാസം കൊണ്ട് നിക്ഷേപത്തിന്റെ 25ശതമാനം വരുമാനം നമുക്ക് സ്വന്തമാക്കാവുന്നതാണ്.
3. തൈറോകെയർ
കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യരംഗത്ത് പലവിധ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ തൈറോകെയറിന്റെ ബിസിനസ് സാദ്ധ്യതകളും വികസിച്ചിട്ടുണ്ട്. വെറും രണ്ട് ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുകയാണെങ്കിൽ ആറ് മാസം കൊണ്ട് നിക്ഷേപിച്ച തുക മുഴുവനായി തിരികെ നേടാവുന്നതാണ്.