തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റുചെയ്തു ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ നിന്നു മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ആരോപിച്ചു.