ss

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ജീവിതത്തിൽ ഒരുമിക്കുമെന്ന് സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കും. വാലന്റൈൻസ് ഡേയ്ക്ക് മുൻപ് വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഒൗദ്യോഗികമായി ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്ളോക് ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദമാണ് ഇരുവരും ആദ്യമായി ഒരുമിച്ച സിനിമ. ഇതോടെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറുകയും ചെയ്തു. ഡിയർ കോമ്രേഡിലൂടെ കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. മാലിദ്വീപിൽ അടുത്തിടെ ഇരുവരും അവധിക്കാലം ആഘോഷിച്ചത് ഏറെ ഗോസിപ്പുകൾക്ക് വഴിതുറക്കുകയാണ് ഉണ്ടായത്. ബോളിവുഡ് ചിത്രം അനിമൽ ആണ് രശ്മിക മന്ദാന നായികയായി അവസാനം റിലീസ് ചെയ്ത സിനിമ. സാമന്തയുടെ നായകനായി ഖുഷി എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അവസാനം അഭിനയിച്ചത്.