
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മാലിദ്വീപ് സർക്കാരിന്റെ മന്ത്രിമാർ അധിക്ഷേപം നടത്തിയതിന് പിന്നിലെ ഇന്ത്യ ഒന്നടങ്കം പ്രതിഷേധം ഉയർന്നപ്പോൾ മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് താരം ബിപാഷ ബസു. മാലിദ്വീപിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ കനത്ത വിമർശനങ്ങളും ട്രോളുകളും നിറയുന്നു. ദേശദ്രോഹി എന്ന കമന്റുകളാണ് പോസ്റ്റിന് താഴെ. ട്രോളുകളും വിമർശനങ്ങളും ഉയർന്നപ്പോൾ നടി തന്റെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്യുകയും ചെയ്തു. അമിതാഭ് ബച്ചൻ, സൽമാൻഖാൻ, അക്ഷയ് കുമാർ, സച്ചിൻ ടെൻഡുൽക്കർ, ജാൻവി കപൂർ തുടങ്ങി നിരവധി സെലിബ്രേറ്റികളാണ് മാലിദ്വീപിൽ പ്രധാനമന്ത്രി നേരിട്ട അധിക്ഷേപത്തിന് എതിരെ പ്രതികരണമായി എത്തിയത്. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ തുടങ്ങിയ ഇന്ത്യൻ ദ്വീപുകളിലേക്ക് തങ്ങളുടെ അവധി ആഘോഷങ്ങൾ മാറ്റണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.