
ആലപ്പുഴ: സ്‌കൂളിലെ ക്ലാസ്മുറിയിലിരുന്ന വിദ്യാര്‍ത്ഥിനികളുടെ ശരീരം ചൊറിഞ്ഞു പൊങ്ങി. ആലപ്പുഴ ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 12 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലസ് വണ്‍ ക്ലാസിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ക്ലാസില്‍ ഇരുന്ന കുട്ടികള്‍ക്ക് പെട്ടന്ന് ശരീരം ചൊറിയുകയും തടിച്ച് പൊങ്ങുകയും ചെയ്തു.
ക്ലാസ്മുറിയോട് ചേര്‍ന്നുള്ള മരത്തില്‍ ഉണ്ടായിരുന്ന പുഴുക്കളാണ് ചൊറിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.