mukesh
ഗുജറാത്ത് നാല് വർഷത്തിനുള്ളിൽ മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും:മുകേഷ് അംബാനി

അഹമ്മദാബാദ്: 2047ഓടെ ഗുജറാത്ത് മാത്രം മൂന്ന് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകുമെന്ന്

റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. പത്താമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2047ഓടെ ഇന്ത്യയെ 35 ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയായ ഗുജറാത്ത് എപ്പോഴും നിങ്ങളുടെ കർമ്മഭൂമിയായി തുടരണമെന്ന്

കുട്ടിയായിരിക്കുമ്പോൾ തന്റെ പിതാവ് ധിരുഭായ് അംബാനി പറഞ്ഞ വാക്കുകൾ അദ്ദേഹം ഓർമ്മി​ച്ചു. റിലയൻസ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്ന് പ്രസംഗത്തി​നി​ടെ അദ്ദേഹം പ്രഖ്യാപി​ച്ചു.


10 വർഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനായി റിലയൻസ് 12 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ മൂന്നിലൊന്നിലേറെ നിക്ഷേപവും ഗുജറാത്തിലാണ്.

പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്റെ വളർച്ചയിൽ റിലയൻസ് പ്രധാന പങ്ക് വഹിക്കും. ഹരിത എനർജി വളർച്ചയിൽ ഗുജറാത്തിനെ ആഗോള ശക്തി​യാക്കി​ മാറ്റും.

2030ഓടെ പുനരുപയോഗ ഊർജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാൻ കഴിയും. ഇതിനായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്‌സ് നിർമാണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.