
ഹിറ്റ് ആൻഡ് റൺ, അഥവാ റോഡ് അപകട മരണങ്ങൾ ഉൾപ്പെടെ കേസുകളും വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) 304എ ആയിരുന്നതാണ് പുതിയ ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) നിലവിൽ വന്നതോടെ സെക്ഷൻ 106 ആയി മാറിയിരിക്കുന്നത്. രാഷ്ട്രപതി ഒപ്പിട്ട ബിൽ ജനുവരി 26, റിപ്പബ്ലിക് ദിനത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. പുതിയ മാറ്റം ഒട്ടേറെ ചലനങ്ങളാവും ജുഡിഷ്യറിയിൽ വരുത്തുക എന്നത് നിസ്തർക്കമാണ്. അതിൽ ഏറ്റവും കാതലായത് അപകട മരണം വരുത്തുന്നയാൾക്ക് 304എ നിഷ്ക്കർഷിച്ചിരുന്ന 2 വർഷത്തെ തടവുശിക്ഷ കാലയളവ് സെക്ഷൻ106 ആകുന്നതോടെ 5 വർഷമായി ഉയരുന്നു എന്നതാണ്. അപകടങ്ങൾ അധികൃതരെ അറിയിക്കാതിരുന്നാൽ 10 വർഷം വരെ ശിക്ഷാ തടവ് അനുഭവിക്കേണ്ടി വരും.
അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്ന കുറ്റകൃത്യത്തിന്റെ രൂക്ഷമായ രൂപമായി ഹിറ്റ് ആൻഡ് റൺ അപകടക്കേസുകളെ പരിഗണിക്കുന്നതാണ് ബി.എൻ.എസിലെ പുതിയ വ്യവസ്ഥ. ഇതുവരെ നടപ്പാക്കാത്ത കോഡിലെ ആദ്യത്തേതാണ് ഈ നിയമം.
ബി.എൻ.എസ് സെക്ഷൻ 106ന്റെ തീവ്രത പരിശോധിച്ചു പ്രത്യാഘാതങ്ങളെക്കുറിച്ച് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. ഗതാഗത ബിസിനസ് നടത്തുന്നവരെക്കാൾ ഗതാഗത തൊഴിലാളികളെ ബാധിക്കുന്ന ഒരു പ്രശ്നമായി ഇത് മാറിയിരുന്നു. വാഹനാപകടങ്ങൾ സംബന്ധിച്ച ശിക്ഷാ വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കുന്ന നിയമത്തിനെതിരായ സമരം നീതീകരിക്കപ്പെടാത്തതായി ഒരു പക്ഷേ തോന്നിയേക്കാം, പ്രത്യേകിച്ച് റോഡപകടങ്ങൾ രാജ്യത്ത് മരണനിരക്കുകളുടെ പ്രധാന ഉറവിടമായി മാറുന്ന പശ്ചാത്തലത്തിൽ. എന്നിരുന്നാലും, അപകടങ്ങൾ വരുത്തുന്നവരുടെ തടവ് ശിക്ഷ എല്ലാ കേസുകളിലും രണ്ടിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തിയത് ഈ തൊഴിൽ മേഖലയിലുള്ളവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ബി.എൻ.എസിന്റെ സെക്ഷൻ 106, IPC യുടെ 304Aന് പകരം വയ്ക്കും, അത് മരണകാരണമായ കുറ്റകരമായ നരഹത്യയ്ക്ക് തുല്യമല്ലാത്ത അവിവേകവും അശ്രദ്ധവുമായ പ്രവൃത്തിയിലൂടെ ശിക്ഷിക്കപ്പെടും.
സെക്ഷൻ 106ൽ
3 ഘടകങ്ങളുണ്ട്
ആദ്യം, മുൻപിൻ നോക്കാതെയുള്ളതോ, അശ്രദ്ധമായതോമായ ഡ്രൈവിംഗ് കാരണം മരണം സംഭവിച്ചതിന് പിഴ കൂടാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് നിർദ്ദേശിക്കുന്നത്. രണ്ടാമതായി, ഒരു മെഡിക്കൽ നടപടിക്രമത്തിനിടയിൽ മരണം സംഭവിച്ചാൽ, രജിസ്റ്റർ ചെയ്ത മെഡിക്കൽ ഡോക്ടർമാരുടെ ക്രിമിനൽ ബാധ്യത രണ്ട് വർഷം വരെ തടവ് ശിക്ഷയാണ്. രണ്ടാമത്തെ ക്ലോസ് റോഡപകടങ്ങളെ സംബന്ധിക്കുന്നതാണ്.
ജാഗ്രതക്കുറവോടെയും അശ്രദ്ധയോടെയും വാഹനമോടിക്കുന്ന വ്യക്തി 'സംഭവം നടന്നയുടനെ പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ രക്ഷപ്പെടുകയാണെങ്കിൽ പിഴയും 10 വർഷം വരെ തടവും നീട്ടാം. ആൾക്കൂട്ടക്കൊല ഭയന്ന് ഡ്രൈവർമാർ അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുന്ന സാഹചര്യം നിലവിലുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അത്തരം ഡ്രൈവർമാർക്ക് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മാറാനും തുടർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യാനും കഴിയുമെന്ന് അധികാരികൾ വിശ്വസിക്കുന്നതായി തോന്നുന്നു." ഹിറ്റ്-ആൻഡ്-റൺ' എന്ന പദമാണ് കുറ്റകരമായ വാഹനം തിരിച്ചറിയാത്ത ഗണത്തിൽപ്പെടുത്തുന്നത്. മാരകമായ ഒരു അപകടം ഉണ്ടാക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അത് തെളിയിക്കേണ്ട ബാധ്യത പൊലീസിനാണെന്ന് ഊന്നിപ്പറയേണ്ടതാണ്. റോഡിന്റെ മോശം അവസ്ഥകൾ കാരണമാണ് പല അപകടങ്ങളും സംഭവിക്കുന്നത് എന്നതിനാൽ, ജയിൽ ശിക്ഷകൾ ഉയർത്തുന്നതിലാണോ അതോ തടവ്, നഷ്ടപരിഹാരം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ അപകട പ്രതിരോധ നയ പാക്കേജിൽ നിയമം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.