ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ ആദ്യപാദസെമിയിൽ മിഡിൽസ്ബറോയോട് ഏകപക്ഷീയമായ ഏക ഗോളിന് തോറ്റ് ചെൽസി. മിഡിൽസ്ബറോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിൽ ഹെയ്ഡൻ ഹാക്ക്‌നിയാണ് വിജയഗോൾ നേടിയത്. ഈ മാസം 24നാണ് രണ്ടാം പാദ സെമിഫൈനൽ.