
കാഠ്മണ്ഡു : ലൈംഗിക പീഡനക്കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകനും ഐ.പി.എൽ താരവുമായിരുന്ന സന്ദീപ് ലാമച്ചാനെയ്ക്ക് ജില്ലാ കോടതി എട്ടുവർഷം തടവ് വിധിച്ചു. 2022ലാണ് ലാമിച്ചാനെ തന്നെ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന് യുവതി പരാതിനൽകിയത്. കേസ് വിചാരണയ്ക്കിടെ ലാമിച്ചാനെയ്ക്ക് ക്രിക്കറ്റ് കളി തുടരാൻ കോടതി അനുമതി നൽകിയെങ്കിലും കഴിഞ്ഞ ഡിസംബറിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അഞ്ചുലക്ഷം നേപ്പാളി രൂപ പിഴയും വിധിച്ചിട്ടുണ്ട്.