
ദുബായ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഐ.സി.സി ടെസ്റ്റ് ബൗളർമാരുടെ റാങ്ക് പട്ടികയിൽ രവീന്ദ്ര ജഡേജയെ മറികടന്ന് നാലാമതെത്തി. മുഹമ്മദ് സിറാജ് 13 പടവുകൾ ഉയർന്ന് കരിയർ ബെസ്റ്റായ 17-ാം റാങ്കിലെത്തി. ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കൊഹ്‌ലി ആറാം സ്ഥാനത്തും രോഹിത് ശർമ്മ പത്താം സ്ഥാനത്തുമാണ്.