
വനംവകുപ്പിൽ പി എസ് സി പരീക്ഷയെഴുതാതെ വിവിധ തസ്തികയിലേക്ക് നിയമനത്തിന് അവസരം. ഓൺലൈനായി അപേക്ഷിച്ചാണ് മൂന്ന് തസ്തികയിലേക്കും നിയമനം നേടാനാകുക. പ്രൊജക്ട് മാനേജർ, സിവിൽ എഞ്ചിനീയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികയിലാണ് നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് പ്ളസ്ടുവും പിജിഡിസിഎയുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.2024 ജനുവരി 17 ആണ് അവസാന തീയതി. 20,000 മുതൽ 45,000 രൂപ വരെയാണ് മൂന്ന് തസ്‌തികകളിലെയും പ്രതിമാസ ശമ്പളം. താൽക്കാലിക നിയമനമാണ്. https://forest.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. നിലവിൽ ഓരോ ഒഴിവുകളാണുള്ളത്.
പ്രൊജക്‌ട് മാനേജർ പ്രതിമാസ ശമ്പളം മാസം 45,000 രൂപയും സിവിൽ എഞ്ചിനീയർക്ക് മാസം 45,000 രൂപയും ഡിടിപി ഓപ്പറേറ്റർക്ക് മാസം 20,000 രൂപയുമാണ് പ്രതിമാസ ശമ്പളം. പ്രൊജക്‌ട് മാനേജർ, സിവിൽ എഞ്ചിനീയർ തസ്‌തികകളിലേക്ക് പരമാവധി പ്രായം 45 വയസും ഡിടിപി ഓപ്പറേറ്റർക്ക് 40 വയസുമാണ്. പിന്നാക്കവിഭാഗത്തിൽ പെട്ട അപേക്ഷകർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. പ്രൊജക്‌ട് മാനേജർക്ക് ഫോറസ്‌ട്രി അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്‌സ് ബിരുദമോ തത്തുല്യമോ ആണ് യോഗ്യത.സിവിൽ എഞ്ചിനീയറിംഗ് ബി.ടെക് ആണ് സിവിൽ എഞ്ചിനീയർക്ക് വേണ്ടത്.കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദ ഡിപ്ലോമ (പിജിഡിസിഎ).ഓഫീസ് സോെഫ്റ്റ്‌വെയറിലെ പ്രാവീണ്യം. ഡിടിപി ഓപ്പറേറ്റർക്ക് മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം. വീഡിയോ എഡിറ്റിംഗ് ഉൾപ്പെടെയുള്ള ഗ്രാഫിക് ഡിസൈനിംഗിലുള്ള അറിവുള്ളവരായിരിക്കണം.