ചെന്നൈ: വിഐടി ബിസിനസ് സ്കൂളും വിമൻ അപ് തമിഴ്നാടും ചേർന്ന് പ്രവർത്തന മേഖലയിൽ വിജയിച്ച സ്ത്രീകളുടെ വിമൻസ് ലീഡർഷിപ്പ് കോൺക്ലേവ് സംഘടിപ്പിച്ചു.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ധ്യ പെന്റാറെഡി ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ശേഖർ വിശ്വനാഥൻ പ്രമുഖരെ ആദരിച്ചു. വൈസ് ചാൻസലർ ഡോ. വി.എസ്. കാഞ്ചന ഭാസ്കരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ.ജി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ പങ്കിനെയും ശാക്തീകരണത്തെയും കുറിച്ച് നടന്ന ചർച്ച ഡോ. വള്ളി അരുണാചലം നയിച്ചു. ഐശ്വര്യ ദേശികൻ, എം.ലീലാവതി, പുനിത അന്തോനി, രാജലക്ഷ്മി ശ്രീനിവാസൻ, സംഗീത ശങ്കരൻ സുമേഷ്, വാണിപ്രിയ ജയരാമൻ എന്നിവർ പങ്കെടുത്തു.