vit
വി.ഐ.ടി ബിസിനസ് സ്‌കൂളും വി​മൻ അപ് തമി​ഴ്നാടും ചേർന്ന് സംഘടി​പ്പി​ച്ച വിമൻസ് ലീഡർഷിപ്പ് കോൺക്ലേവ് വൈസ് ചാൻസലർ ഡോ. വി.എസ്. കാഞ്ചന ഭാസ്‌കരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുന്നു

ചെന്നൈ: വിഐടി ബിസിനസ് സ്‌കൂളും വി​മൻ അപ് തമി​ഴ്നാടും ചേർന്ന് പ്രവർത്തന മേഖലയി​ൽ വി​ജയി​ച്ച സ്ത്രീകളുടെ വിമൻസ് ലീഡർഷിപ്പ് കോൺക്ലേവ് സംഘടി​പ്പി​ച്ചു.
വെല്ലൂർ ഇൻസ്റ്റി​റ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ധ്യ പെന്റാറെഡി​ ചടങ്ങി​ൽ സ്വാഗത പ്രസംഗം നടത്തി​. വൈസ് പ്രസി​ഡന്റ് ശേഖർ വിശ്വനാഥൻ പ്രമുഖരെ ആദരി​ച്ചു. വൈസ് ചാൻസലർ ഡോ. വി.എസ്. കാഞ്ചന ഭാസ്‌കരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. വി​.ഐ.ടി​ സ്ഥാപകനും ചാൻസലറുമായ ഡോ.ജി​.വി​ശ്വനാഥൻ അദ്ധ്യക്ഷത വഹി​ച്ചു. സ്ത്രീകളുടെ പങ്കി​നെയും ശാക്തീകരണത്തെയും കുറി​ച്ച് നടന്ന ചർച്ച ഡോ. വള്ളി​ അരുണാചലം നയി​ച്ചു. ഐശ്വര്യ ദേശി​കൻ, എം.ലീലാവതി​, പുനി​ത അന്തോനി​, രാജലക്ഷ്മി​ ശ്രീനി​വാസൻ, സംഗീത ശങ്കരൻ സുമേഷ്, വാണിപ്രിയ ജയരാമൻ എന്നി​വർ പങ്കെടുത്തു.