
അവാതരാകയായും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബിഗ് ബോസ് ഷോയിലുടെയും ആര്യക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കാഞ്ചീവരം എന്ന സാരി ബ്രാൻഡും താരത്തിനുണ്ട്. ഇപ്പോൾ തനിക്ക് നേരിട്ട ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. കമ്പനി നമ്പരിലേക്ക് വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെക്കുറിച്ചുള്ള വീഡിയോയാണ് ആര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും യുട്യൂബ് ചാനലിലും പങ്കുവച്ചത്.
അയാൾ കമ്പനിയുടെ ഒഫിഷ്യൽ നമ്പരിലേക്ക് വിളിച്ച് ആര്യയെ കോൺടാക്ട് ചെയ്യാൻ പറ്റുമോ എന്നാണ് ആദ്യം ചോദിച്ചത്. ഒരു പ്രോജക്ട് ചർച്ച ചെയ്യണം എന്ന് പറഞ്ഞ അയാളുടെ സംഭാഷണം പെട്ടെന്ന് അശ്ലീലത്തിലേക്ക് മാറുകയായിരുന്നു. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിച്ചത്. നിങ്ങൾ തിരുവനന്തപുരത്താണോ എന്ന് യുവാവ് ചോദിക്കുന്നു. കാസർകോട് ആണെന്ന് യുവതി മറുപചി പറയുമ്പോൾ തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ എന്നും അയാൾ പറയുന്നുണ്ട്. പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അശ്ലീല സംഭാഷണം തുടരുന്ന .യുവാവ് താൻ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും പറയുന്നു.
പിന്നീട് ഈ വീഡിയോയും ഫോൺ നമ്പരും ഉൾപ്പെടെ കാണിച്ച് തൃക്കാക്കാര പൊലീസിൽ പരാതി നൽകിയെന്നു പൊലീസ് സംഭവത്തിൽ കേസെടുത്തുവെന്നും ആര്യ വ്യക്തമാക്കുന്നു. . ഇന്റനെറ്റ് കാളാണ് യുവാവ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചതെന്നും ഇയാളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ആര്യ വീഡിയോയിൽ വിശദീകരിച്ചു.