ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) കണ്ണൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് പിടികൂടിയത്.