
ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനമായ എൽ 1ൽ എത്തിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. അഞ്ച് വർഷത്തോളം ആണ് ഈ മിഷന്റെ ആയുസ്. അതിനകം പ്രതിദിനം ആയിര ക്കണക്കിന് സൗര ചിത്രങ്ങൾ ആദിത്യ എൽ1ന് എടുത്ത് ഐ എസ് ആർ ഓ യ്ക്ക് നൽകാനാകുമെന്നാണ് ലഭ്യമായ വിവരം.