
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യ പേടകവുമായി യാത്രികരില്ലാതെ ആണ് ആദ്യപറക്കൽ. പിന്നീട് റേബോട്ടുമായി രണ്ടാം പറക്കൽ നടത്തും. മനുഷ്യരും ആയുള്ള പറക്കൽ 2025ലാണ്. 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ