drug

പെരുമ്പാവൂർ: പെരുമ്പാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിൽ പോഞ്ഞാശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ 6.20 ഗ്രാം ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മസിദുൾ മൊണ്ഡൽ (30) പിടിയിലായി. അന്യ സംസ്ഥാനക്കാർക്ക് വിതരണം ചെയ്യുന്നതിന് ബംഗാളിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുന്ന്. പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.കെ. ബിജു, പി.ഒ. ജിമ്മി, സി.ഇ.ഒ ബാലു , ഡ്രൈവർ ബെന്നി പീറ്റർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.