chutney

ന്യൂഡൽഹി: മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ട യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചു. ഡൽഹി ഭികം സിംഗ് കോളനിയിലാണ് സംഭവം. ചമ്മന്തി ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ കടയുടമ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്

दिल्ली मे मोमोज़ की चटनी मांगने को लेकर हो गई चाकूबाजी
एक व्यक्ति हुआ घायल उपचार के लिए GTV हॉस्पिटल भर्ती कराया गया थाना फ़र्श बाजार इलाके में भीकम सिंह कालोनी, मे हुई है वारदात@DelhiPolice @CPDelhi pic.twitter.com/VT4QcgrRVp

— Lavely Bakshi (@lavelybakshi) January 10, 2024

ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്ത് വച്ചാണ് അക്രമം ഉണ്ടായത്. കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവും മോമോസ് കോർണർ ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ കടയുടമ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജിടിവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമം നടന്ന സ്ഥലത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.