
ഇഷ്ടരാജ്യങ്ങളിലേക്ക് കുറച്ച് ദിവസമെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. ചിലർ സോളോ ട്രിപ്പുകൾ പ്ലാൻ ചെയ്യുമ്പോൾ മറ്റ് ചിലർ കുടുംബസമേതമോ അല്ലെങ്കിൽ കൂട്ടുകാരുമായോ യാത്രകൾ പോകാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയുളള യാത്രകൾക്കായി സമ്പാദ്യം മാറ്റിവച്ചാലും ചില കാര്യങ്ങൾ തടസമായി വരാറുണ്ട്.
അത്തരത്തിലുളള ഒരു പ്രശ്നമാണ് വിസ. പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ നമ്മുടെ ഒഴിവ് ദിവസങ്ങൾക്കനുസരിച്ച് വിസ ലഭിക്കണമെന്നില്ല. ഇത് പലരെയും നിരാശപ്പെടുത്തും. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പ്രതിവിധി എത്തിയിട്ടുണ്ട്.
വിസയുടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇന്ത്യയിലുളളവർക്ക് ഇനി സുഖമായി 62 രാജ്യങ്ങളിലേക്ക് പോയിവരാവുന്നതാണ്. ആഗോളതലത്തിൽ രാജ്യങ്ങളുടെ പാസ്‌പോർട്ട് നിലവാരം വിലയിരുത്തുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 80-ാമതാണ്. ഇതിലൂടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് താഴെ പറയുന്ന 62 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാവുന്നതാണ്.
ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സിംഗപ്പൂർ, സ്‌പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകൾക്കാണ് ആഗോളതലത്തിൽ മികച്ച നിലവാരമുളളത്. ഈ ആറ് രാജ്യങ്ങളിലെ പൗരൻമാർക്ക് 194 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാവുന്നതാണ്.