k

രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ടീസർ പുറത്തിറങ്ങി. ഹോറർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ ടീസർ നിഗൂഢത നിറഞ്ഞതാണ്. മമ്മൂട്ടി പ്രതി നായകനായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

'ദി ഏജ് ഒഫ് മാഡ്നസ്' എന്ന ടാഗിലൈനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.

ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണം ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ ജോതിഷ് ശങ്കർ, കലാസംവിധാനം ജ്യോതിഷ് ശങ്കർ, പി.ആർ.ഒ ശബരി.