
ചിത്രീകരണം 18ന് ആരംഭിക്കും
കമൽഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിൽ ജോജു ജോർജും. ഇത് ആദ്യമായിയയാണ് ജോജു ജോർജ് കമൽഹാസൻ - മണിരത്നം ചിത്രത്തിൽ ഭാഗമാകുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്. ജനുവരി 18ന് തഗ്‌ലൈഫിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിക്കും. 20ന് ജോജു ലോക്കേഷനിൽ ജോയിൻ ചെയ്യും. തൃഷയാണ് ചിത്രത്തിൽ നായിക. ദുൽഖർ സൽമാൻ, ജയം രവി, ഗൗതം കാർത്തിക്, നാസർ, അഭിരാമി തുടങ്ങി വമ്പൻ താരനിരയുണ്ട്. രാജ്കമൽ ഫിലിംമ്സ് ഇന്റർ നാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഛായാഗ്രാഹണം രവി കെ. ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ്, പ്രൊഡക്ഷൻ ഡിസൈനർ ശർമ്മിഷ്ഠ റോയി, കോസ്റ്റ്യൂം ഡിസൈനർ ഏകാ ലഖാനി.
അതേസമയം, പണി എന്ന ചിത്രത്തിലൂടെ ജോജു തിരക്കഥകൃത്തും സംവിധായകനും ആകുകയാണ്. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ജോജു ജോർജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീമ, ചാന്ദിനി ശ്രീധരൻ, അഭയ ഹിരണ്മയി, സോന മരിയ എബ്രഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടർ, റിനോഷ് ജോർജ് തുടങ്ങിയവരും ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യ, ജുനൈസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രീകരണം പൂർത്തിയായ പണി ജോജുവിന്റെ അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എ.ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ പ്രതീഷ് ശേഖരൻ.