atal-setu

മുംബയ്:ലോകത്തിന് മുന്നിൽ ഇന്ത്യയുടെ എൻജിനീയറിംഗ് വി‌സ്‌മയമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം 'അടൽ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

താനെ കടലിടുക്കിന് മീതേ മുംബയെയും നവി മുംബയെയും ബന്ധിപ്പിക്കുന്ന മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് (എം.ടി.എച്ച്. എൽ) പാലത്തിന്റെ നീളം 22കിലോമീറ്ററാണ്. ലോകത്തെ നീളമേറിയ പാലങ്ങളിൽ 12-ാം സ്ഥാനം. 27 മീറ്റർ വീതിയിൽ ആറുവരി പാതയാണ്. ചെലവ് 17,843 കോടി രൂപ.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകി.

2016ൽ മോദി തറക്കല്ലിട്ടു. കഴിഞ്ഞ മാസം പൂർത്തിയായി.

22 കിലോമീറ്ററിൽ 16.5 കി.മീറ്ററും കടലിന് മീതേ

മുംബയ് - നവി മുംബയ് ദൂരം 20 മിനിട്ട് ( നിലവിൽ ഒന്നര മണിക്കൂർ )

സമുദ്ര നിരപ്പിൽ നിന്ന് 15 മീറ്റർ ഉയരം

അടിയിലൂടെ കപ്പലിന് പോകാം.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത

ദിവസം 75,000 വാഹനങ്ങൾ പോകും

ബൈക്കിനും ഓട്ടോയ്ക്കും ട്രാക്‌ടറിനും പ്രവേശനമില്ല.

പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത 40 കി.മീ.

അന്താരാഷ്ട്ര നിലവാരം, ആധുനിക സുരക്ഷ

ശക്തമായ കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കും

ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമാക്കും

കാറിന് 250 രൂപ ടോൾ

സ്ഥിരം യാത്രക്കാർക്ക് ഇളവ്