manicure

മുഖ സൗന്ദര്യം പോലെ കൈയുടെ സൗന്ദര്യവും വളരെ പ്രധാനപ്പെട്ടതാണ്. നല്ല നെയിൽപോളിഷ് ഇട്ടാൽ മാത്രം കൈവിരലുകൾക്ക് ഭംഗി വരില്ല. അതിന് അതിന്റേതായ പരിചരണവും ആവശ്യമാണ്. മാനിക്യൂർ ചെയ്യാനായി മിക്കവരും ബ്യൂട്ടിപാർലറിലേക്കാണ് പോകുന്നത്.


എന്നാൽ പോക്കറ്റ് കാലിയാകാതെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നുകൊണ്ട് തന്നെ മാനിക്യൂർ ചെയ്യാൻ സാധിക്കും. ഇതിനാവശ്യമായ നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ, നെയിൽ കട്ടർ എന്നിവയൊക്കെ അടങ്ങിയ കിറ്റ് വാങ്ങാൻ കിട്ടും.


മാനിക്യൂർ ചെയ്യേണ്ട രീതി

ഒരു പാത്രത്തിൽ ചൂടുവെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും ചെറുനാരങ്ങ നീരും ഷാംപുവും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ വെള്ളത്തിൽ പതിനഞ്ച് മിനിട്ട് കൈകൾ മുക്കിവയ്ക്കുക.

നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് നെയിൽ പോളിഷ് കളയുക. ഇനി നഖങ്ങൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും, വെട്ടിക്കൊടുക്കുകയുമൊക്കെ ചെയ്യുക. നഖത്തിന് അരികിലുള്ള ക്യൂട്ടിക്കിളും വൃത്തിയാക്കുക. ശേഷം സ്‌ക്രബ് ഉപയോഗിച്ച് വിരലുകൾ മസാജ് ചെയ്യുക. ഇനി ഇഷ്ടമുള്ള നെയിൽ പോളിഷ് നൽകാം. ഇതേപോലെ തന്നെ പെഡിക്യൂറും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും.