v-murakedharan

തിരുവനന്തപുരം: ജനങ്ങൾക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷമായി കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വർക്കലയിലെ കവലയൂരിൽ നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറൽ ബാങ്ക് ആറ്റിങ്ങൽ റീജിയണൽ മേധാവി രശ്മി ഓമനക്കുട്ടൻ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. കൃഷി വിജ്ഞാൻ കേന്ദ്രം അഗ്രികൾച്ചറൽ എൻജിനിയർ ജി. ചിത്ര, ലീഡ് ബാങ്ക് പ്രതിനിധി പ്രജീഷ്, കൗൺസിലർ നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.