
കൊച്ചി: രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ ഏഴ് ശതമാനം കുറഞ്ഞ് 6,106 കോടി രൂപയിലെത്തി. ഇക്കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനത്തിൽ കേവലം 1.3 ശതമാനം വർദ്ധിച്ച് 38,821 കോടി രൂപയിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രണ്ട് ശതമാനം ഉയർന്ന് 11,508 കോടി രൂപയിലെത്തി. സെപ്തംബർ പാദത്തെക്കാൾ ടി.സി.എസിന്റെ അറ്റാദായത്തിൽ 2.5 ശതമാനം ഇടിവുണ്ടായി.