narendra-modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 16ന് വൈകിട്ട് ആറിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുമുന്നിൽ നിന്ന് ഹോസ്പിറ്റൽ റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസിനുമുന്നിലേക്ക് അരലക്ഷം പ്രവർത്തകരെ അണിനിരത്തി റോഡ്‌ഷോ നടത്തും. 17ന് രാവിലെ 11ന് മറൈൻഡ്രൈവിൽ നടക്കുന്ന ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ സമ്മേളനത്തിൽ 7,000പേർ പങ്കെടുക്കും.
ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, അഡ്വ. പി.സുധീർ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സഹ പ്രഭാരി വെള്ളിയാകുളം പരമേശ്വരൻ, സംസ്ഥാന സമിതിഅംഗം എൻ.പി.ശങ്കരൻകുട്ടി, മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ.പദ്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഭസിത്കുമാർ എന്നിവർ സംസാരിച്ചു.