
ലണ്ടൻ : ചെറുപ്പത്തിൽ പല തവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നും അമ്മ കരീമ നൽകിയ ഉപദേശങ്ങളാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതെന്നും സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. അടുത്തിടെ ഓക്സ്ഫഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിൽ മാനസികാരോഗ്യം, ആത്മീയത എന്നിവയെ കുറിച്ച് സംസാരിക്കവെയാണ് റഹ്മാന്റെ വെളിപ്പെടുത്തൽ.
തന്നെ ആത്മഹത്യ ചിന്തകൾ അലട്ടുന്നുണ്ടെന്ന് മനസിലാക്കിയ അമ്മ ഒരു ഉപദേശം നൽകി. ' നീ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ നിനക്ക് അത്തരം തോന്നലുകൾ ഉണ്ടാകില്ല.' അമ്മ തനിക്ക് നൽകിയ ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് അതെന്നും റഹ്മാൻ പറഞ്ഞു. സ്വാർത്ഥതയില്ലാതെ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ ജീവിതത്തിന് അർത്ഥമുണ്ടാകുന്നതായും എല്ലാവർക്കും ഇരുണ്ട സമയങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.