f

ആലപ്പുഴ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനരൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും വീടുകളിൽ ദീപം തെളിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ശ്രീരാമൻ വ്യക്തി ജീവിതത്തിലും കർമ്മപഥത്തിലും മര്യാദ പുരുഷോത്തമനാണ്. മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് അദ്ദേഹം. സരയൂ തീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര ദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുക തന്നെ വേണം. പ്രതിഷ്ഠാ സമയത്ത് വീടുകളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്. എസ് പ്രാദേശിക നേതാവ് എ.ആർ. മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.

ഇന്നലെ എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അ​യോ​ദ്ധ്യ​യി​യി​ലെ​ ​രാ​മ​ക്ഷേ​ത്ര​ ​പ്ര​തി​ഷ്ഠാ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ്ട​ത് ​ഏ​തൊ​രു​ ​ഈ​ശ്വ​ര​ ​വി​ശ്വാ​സി​യു​ടെ​യും​ ​ക​ട​മ​യാ​ണെ​ന്നും​ ​എ​ൻ.​എ​സ്.​എ​സ് ​നി​ല​പാ​ട് ​ഏ​തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ ​അ​ല്ലെ​ന്നും​ ​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.


22​ന് ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​ ​ജാ​തി​യോ​ ​മ​ത​മോ​ ​നോ​ക്കേ​ണ്ട​തി​ല്ല.​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ് ​ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത് ​ഈ​ശ്വ​ര​നി​ന്ദ​യെ​ന്നു​വേ​ണം​ ​പ​റ​യാ​ൻ.​ ​ഏ​തെ​ങ്കി​ലും​ ​സം​ഘ​ട​ന​ക​ളോ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളോ​ ​ഇ​തി​നെ​ ​എ​തി​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​അ​വ​രു​ടെ​ ​സ്വാ​ർ​ത്ഥ​ത​യ്ക്കും​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ട​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​ ​മാ​ത്ര​മാ​യി​രി​ക്കും.​ ​ഏ​തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​ ​വ​ച്ചു​കൊ​ണ്ടോ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കു​വേ​ണ്ടി​യോ​ ​അ​ല്ല​ ​എ​ൻ.​ ​എ​സ്.​എ​സ് ​ഈ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.